ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ എസ്പി യതീഷ് ചന്ദ്ര ശബരിമലയില്‍ വച്ച് തടഞ്ഞെന്ന ആരോപണത്തില്‍ യതീഷ് ചന്ദ്രക്കെതിരെ നടപടിയില്ല. യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ നല്കിയ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി അവസാനിപ്പിച്ചത്.
ശബരിമല ദര്‍ശനത്തിന് വന്ന കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ അകമ്പടി വാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയില്ലെന്ന് കാണിച്ചാണ് യതീഷ് ചന്ദ്ര മന്ത്രിയുമായി സംസാരിച്ചതെന്ന് സംഭവവുമായി ബന്ധപ്പെട്ട പോലീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ നവംബര്‍ 21ന് നിലയ്ക്കലാണ് പരാതിക്ക് കാരണമായ സംഭവം നടന്നത്. സംഭവത്തില്‍ യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് നേതാക്കള്‍ കേന്ദ്രത്തിന് പരാതി നല്‍കുകയും, യതീഷ് ചന്ദ്രയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭവും ബിജെപി സംഘടിപ്പിച്ചിരുന്നു.
Discussion about this post