തിരുവനന്തപുരം: സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സാവകാശ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ ശുഭപ്രതീക്ഷയെന്നും കടകംപള്ളി പറഞ്ഞു.
അതേസമയം, ശബരിമല സുപ്രിം കോടതി വിധി നടപ്പാക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പറഞ്ഞു. ഹര്‍ജി നല്‍കണമെങ്കില്‍ കൂടുതല്‍ നിയമോപദേശം തേടണം. അത് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ ഭരണഘടനാ ബാധ്യതയുണ്ടെന്ന് ഇന്ന് നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ വിശദീകരിക്കും. സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രതിപക്ഷവും പന്തളം കുടുംബവും ആവശ്യപ്പെടും. നാളെ മണ്ഡല- മകര വിളക്ക് തീര്‍ത്ഥാടനകാലം തുടങ്ങാനിരിക്കെ സര്‍ക്കാര്‍ യുവതീ പ്രവേശനത്തില്‍ വിട്ടുവീഴ്ച ചെയ്യുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.