കാരക്കോണം: സ്കൂള്‍ ബസ് റബര്‍ തോട്ടത്തില്‍ ഇടിച്ചു കയറി. കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജിലെ ബസ് ആണ് ഇടിച്ചത്. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരുക്ക്. കുന്നത്തുകാല്‍ മണിവിളയില്‍ വച്ചാണ് സംഭവം. ബസിന്റെ ബ്രേക്കിലെ തകരാണ് കാരണമെന്നാണ് നിഗമനം.
വിദ്യാര്‍ത്ഥികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് കാരക്കോണം മെഡില്‍ കോളേജില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.
Discussion about this post