കോഴിക്കോട്: പോലീസിനെ ഭയന്ന് മതില് ചാടാന്‍ ശ്രമിച്ച പ്രതി മതിലിടിഞ്ഞ് വീണ് പരിക്കുകളോടെ പിടിയില്‍.എടക്കാട് സ്വദേശി പി ടി രാഹുല്‍ (26) ആണ് പോലീസിന്റെ പിടിയിലായത്. യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയായ രാഹുലിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടാന്‍ ശ്രമിക്കവെയാണ് ഇയാള്‍ മതിലുചാടാന്‍ ശ്രമിച്ചത്.
ബീച്ച് ആശുപത്രിക്ക് സമീപത്തെ മതിലാണ് ഇടിഞ്ഞു വീണത്. സംഭവത്തില്‍ രാഹുലിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ഓണനാളില്‍ എടക്കാട് തടങ്ങാട്ടു വയലില്‍ വച്ചുണ്ടായ അക്രമത്തില്‍ കൈയ്ക്കും തലക്കും പരുക്കേറ്റതിനെ തുടര്‍ന്ന് ജോഷിതി(25)നെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ജ്യോതിഷ് പരാതി നല്കിയതിനാല് രാഹുല്‍ ഇയാളെ വീണ്ടും ആക്രമിക്കാനായി എത്തിയിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ പിടികൂടാന്‍ ശ്രമിക്കവെയാണ് രാഹുല്‍ മതില് ചാടിക്കടക്കാന്‍ ശ്രമിച്ചത്.
മതിലില്‍ കയറിയ ഉടന്‍ തന്നെ ഇത് ഇടിഞ്ഞ് രാഹുലിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകം അടക്കം ഏഴു കേസുകളിലെ പ്രതിയാണ് രാഹുലെന്ന് പോലീസ് അറിയിച്ചു.
Discussion about this post