മലപ്പുറം: അനുഷ്ടാനം പോലെ നടക്കുന്ന വിദ്യാഭ്യാസത്തിന് ലോകത്തിന് ഉപകാരപ്പെടുന്ന പ്രതിഭകളെ സൃഷ്ടിക്കാനാകില്ലെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടർ ഡോ.എ ബി മൊയ്തീൻകുട്ടി. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് പാസ്വേർഡ് ട്യൂണിങ് ക്യാമ്പുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ഫ്‌ളവറിങ് ക്യാമ്പിന്റെ ഉദ്ഘാടനം വളാഞ്ചേരി എംഇഎസ് കെവിഎം കോളേജിൽ വെച്ച് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷ്യബോധമില്ലാതെ പ്രചോദനപരമല്ലാത്ത ചടങ്ങുപോലെ നടക്കുന്ന വിദ്യാഭ്യാസത്തിനും ആത്യന്തിക ഫലങ്ങൾ ഉണ്ടാകുന്നതിനും പ്രതിഭകളെ സൃഷ്ടിക്കുന്നതിനും കഴിയില്ല.വ്യക്തിയുടെ സർവ്വതോൻമുഖമായ പുരോഗതി എന്ന മഹത്തായ ആശയം കേവലവാക്കുകളായി മാറുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. 17 വർഷത്തെ ഔപചാരിക വിദ്യാഭ്യാസത്തിന് ശേഷം വീണ്ടും ഫിനിഷിങ് സ്‌കൂളിനെ കുറിച്ച് ചിന്തിക്കേണ്ടി വരുന്നത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ തകരാറുകൊണ്ട് തന്നെയാണെന്നും ഡോ.എ ബി മൊയ്തീൻകുട്ടി അഭിപ്രായപ്പെട്ടു.
ട്യൂണിങ് ക്യാമ്പിലൂടെ 10000 വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കുന്ന 1200 വിദ്യാർത്ഥികൾക്ക് ഫ്‌ളവറിങ് ക്യാമ്പിലൂടെ വ്യത്യസ്തമായ മൊഡ്യൂളുകളിലൂടെ കഴിവ് അറിഞ്ഞു കരിയർ പ്ലാനിങ്ങും ലക്ഷ്യ നിർണയവും,പഠനവും,ഗവേഷണവും പ്രീമിയർ ഇൻസ്റ്റിറ്റിട്യൂട്ടുകളിലും,സെൻട്രൽ യൂണിവേഴ്‌സിറ്റികളിലും, ഉന്നത കേന്ദ്ര-സംസ്ഥാന തൊഴിൽ മേഖലകളും,എന്റർപ്രണർഷിപ്പും,പഠന ഗവേഷണ മേഖലയിലെ പുതിയ മാറ്റങ്ങൾ (ഇന്റർനെറ്റിന്റെയും, ഐടി യുടെയും സാധ്യതകൾ),കോമേഴ്സ്/ഹ്യൂമാനിറ്റീസ് /ഗണിതം /സയൻസ് -തുടർപഠന സാധ്യതകൾ എന്നി വിഷയങ്ങൾ ആസ്പദമാക്കി ഷാഹിദ് അലി, ജമാലുദ്ധീൻ, താലീസ്, നാസർ മാവൂർ, എൻഎം ഹുസൈൻ എന്നിവർ ക്ലാസെടുക്കും. ജില്ലാ കളക്ടർജാഫർ മാലിക്ക് കുട്ടികളുമായി സംവദിക്കും.
ചടങ്ങിൽ പ്രൊഫ. കെപി ഹസൻ സ്വാഗതവും, എംഇഎസ് കെവിഎം കോളേജ് പ്രിൻസിപ്പാൾ ഡോ.അബ്ദുൽ ഹമീദ് ചേലക്കോടൻ അധ്യക്ഷതയും പ്രൊഫ. ഇക്ബാൽ ക്യാമ്പ് വിശദീകരണവും, എംഇഎസ് മാനേജിങ് കമ്മിറ്റി അംഗം കെടി മാഷ് ആലത്തിയൂർ സിസിഎംവൈ. പ്രിൻസിപ്പാൾ മുനീറ ആശംസയും പെരിന്തൽമണ്ണ സിസിഎംവൈ പ്രിൻസിപ്പാൾ റജീന നന്ദിയും പറഞ്ഞു
Discussion about this post