വനത്തില്‍ അതിക്രമിച്ച് കയറി തീറ്റയെടുത്തു; ആനയെ അറസ്റ്റ് ചെയ്ത് വനപാലകര്‍

മലപ്പുറം: വനത്തില്‍ അതിക്രമിച്ച് കയറി തീറ്റയെടുത്തതിന് ആനയെ അറസ്റ്റ് ചെയ്ത് വനപാലകര്‍.പെരിന്തല്‍മണ്ണയിലെ പട്ടിക്കാട്ടിലാണ് സംഭവം. പട്ടിക്കാട് പാമ്പാട്ടിയിലെ തേക്കിന്‍തോട്ടത്തില്‍ അധികൃതരുടെ അനുവാദം ഇല്ലാതെ കയറിയ കുഴൂര്‍ സ്വാമിനാഥന്‍ എന്ന ആനയെയാണ് വാണിയംപാറ ഡെപ്യൂട്ടി റേഞ്ചര്‍ സിഒ സെബാസ്റ്റ്യനും സംഘവും അറസ്റ്റ് ചെയ്തത്. വനംവകുപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ആനയെ വനപാലകര്‍ അറസ്റ്റ് ചെയ്യുന്നത്.

തേക്കിന്‍തോട്ടത്തില്‍ കയറിയത് ആനയെ കൂടാതെ പാപ്പാന്‍മാര്‍ ഉള്‍പ്പടെ മറ്റ് മൂന്നു പേരെ കൂടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ തോട്ടത്തില്‍ കയറി അഞ്ച് പനകള്‍ വെട്ടിയിടുകയും നാലു പനകളുടെ മുഴുവന്‍ ഇലകളും ആനയെക്കൊണ്ട് എടുപ്പിക്കുകയും ചെയ്തിരുന്നു.

അനുവാദം ഇല്ലാതെ പന മുറിച്ച കേസില്‍ പഴയന്നൂര്‍ സ്വദേശി സുമേഷ്, കാവിശേരി സ്വദേശികളായ പ്രതിന്‍, മോഹന്‍രാജ്, ആനയെ പാട്ടത്തിനെടുത്ത ആല്‍പ്പാറ സ്വദേശി അനീഷ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത ആനയ്ക്ക് ഉടമസ്ഥ രേഖകളും ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകളും ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അനയുടെ ഉടമയെന്ന് പറയുന്ന ബാബു, ഒന്നാം പാപ്പാന്‍ രാജേഷ് എന്നിവര്‍ ഇപ്പോള്‍ ഒളിവിലാണ്.

Exit mobile version