വയനാട്: സംസ്ഥാനത്തുണ്ടായ ശക്തമായ മഴയില്‍ വയനാട് ബാണാസുര സാഗര്‍ ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നില്‍ ഉണ്ടായത് കനത്ത മണ്ണിടിച്ചില്‍. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചല്‍ ഉണ്ടായത്. ഡാമിന്റെ സ്പില്‍വേയില്‍ നിന്ന് അരക്കിലോമീറ്ററിനുള്ളിലാണ് മണ്ണിടിഞ്ഞത്.
റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നിലെ സ്വകാര്യവ്യക്തിയുടെ ഒന്നരയേക്കറോളം ഭൂമിയാണ് സംഭരണിയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. ജില്ലയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ ഓഗസ്റ്റ് എട്ട്, ഒന്‍മ്പത് തീയതികളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അതേസമയം പ്രളയ സമയത്ത് ഡാമിലെ മണ്ണിടിച്ചല്‍ അറിഞ്ഞിരുന്നില്ല. മണ്ണിടിച്ചല്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.