കാഞ്ഞങ്ങാട്: തിരമാലയിറങ്ങുമ്പോള് തീരം നിറയെ മത്തി. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് കടപ്പുറത്താണ് ഈ അപൂര്‍വ്വ പ്രതിഭാസം. കിലോമാറ്ററുകളോളം നീളത്തിലാണ് മത്തികള്‍ തീരത്തെത്തിയത്. കാഞ്ഞങ്ങാട് തീരദേശഗ്രാമങ്ങളായ ചിത്താരിയിലും അജാനൂരിലുമാണ് തിരക്കൊപ്പം മത്തിയെത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ചിത്താരിതീരത്ത് മത്തിയുമായി തിരമാലകളെത്തുന്നത് കണ്ടത്.
സംഭവ സമയം തീരത്തുണ്ടായിരുന്നവര്‍ ഒടുത്ത മുണ്ട് അടക്കം കൈയില്‍ കിട്ടിയ വസ്തുകളിലെല്ലാം മീന്‍ വാരി നിറച്ചു. ചിത്താരി അഴിമുഖം മുതല്‍ അജാനൂര്‍ വരെയാണ് ഇന്നലെ മത്തിച്ചാകര തീരത്തെത്തിയത്. ഇതെ സംഭവം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയുമധികം മത്തി കിട്ടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ആഴക്കടലില്‍ ട്രോളിംഗിന് പോവുന്ന ബോട്ടുകളില്‍ നിന്ന് രക്ഷനേടാന്‍ തീരത്തോട് അടുത്ത് വരുന്ന മത്തിക്കൂട്ടം തിരമാലകളില്‍ പെട്ട് തീരത്തെത്തുന്നതാണെന്നാണ് പ്രതിഭാസത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത്.
Discussion about this post