സാര്‍ എനിക്ക് കടലില്‍ കുളിക്കണം, രണ്ടു സ്പീഡ് ബോട്ട്, നാലു നേവി ഡൈവര്‍മാര്‍, രണ്ടു ലൈഫ് ജാക്കറ്റ് എന്നിവ തയാറാക്കുക..! തൃപ്തിക്ക് തൃപ്തികരമായ മറുപടി നല്‍കി ടിജി മോഹന്‍ദാസ്

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് ശനിയാഴ്ച കേരളത്തിലെത്തുമ്പോള്‍ തനിക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്കയച്ച കത്തിനെ പരിഹസിച്ച് ബിജെപി നേതാവ് ടിജി മോഹന്‍ദാസ്. ട്വിറ്ററിലൂടെയാണ് മോഹന്‍ദാസിന്റെ പരിഹാസം.

മോഹന്‍ ദാസിന്റെ ട്വീറ്റ് ഇങ്ങനെ:

‘ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, കടലില്‍ കുളിക്കുന്നത് എന്റെ മൗലികാവകാശമാണ്. ഈ വരുന്ന 20,21,22 തീയതികളില്‍ എനിക്ക് തോന്നുന്ന സമയത്ത് ഞാന്‍ അന്ധകാരനഴി കടലില്‍ കുളിക്കാന്‍ വരും. രണ്ടു സ്പീഡ് ബോട്ട്, നാലു നേവി ഡൈവര്‍മാര്‍, ഒരു ഫ്‌ലോട്ടിങ് ആംബുലന്‍സ്, രണ്ടു ലൈഫ് ജാക്കറ്റ് എന്നിവ തയാറാക്കുക.’

ശബരിമല ദര്‍ശനത്തിനെത്തുന്ന തനിക്കും കൂട്ടുകാര്‍ക്കും താമസിക്കാന്‍ ഹോട്ടല്‍ സൗകര്യമൊരുക്കണെന്നും തൃപ്തി ദേശായി മുഖ്യമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല എല്ലാവരുടേയും ചെലവും കേരളാ സര്‍ക്കാര്‍ വഹിക്കണമെന്ന് തൃപ്തി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സന്നിധാനത്തെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള പരിരക്ഷ തൃപ്തി ദേശായിക്കും നല്‍കും. സ്‌പെഷ്യല്‍ സുരക്ഷ ഒരുക്കാനോ ചെലവു വഹിക്കാനോ സാധിക്കില്ലെന്ന് പോലീസ് തൃപ്തിക്ക് മറുപടി നല്‍കിയിരുന്നു.

Exit mobile version