കൊച്ചി; സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്ന മരട് ഫ്ളാറ്റിലെ ഉടമകളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിഷയത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എങ്ങനെ ഇടപെടുമെന്ന് പിന്നീട് പറയാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഫ്ളാറ്റ് ഉടമസ്ഥര്‍ക്ക് പിന്തുണയുമായി സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രാവിലെ മരട് ഫ്ളാറ്റിലെത്തി ഉടമകളുമായി വിശദമായ കൂടിക്കാഴ്ച നടത്തി.
ഫ്ളാറ്റ് പൊളിച്ചുമാറ്റുന്നതിന് എതിരായി നടക്കുന്ന സമരങ്ങള്‍ക്ക് കോടിയേരി ബാലകൃഷ്ണന് പൂര്‍ണ്ണ പിന്തുണ നല്കി. നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടും. സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും കോടിയേരി ബാലകൃഷ്ണന് ഉറപ്പ് നല്കി.
കേസില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ പുതിയ റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഉപസമിതിക്ക് തെറ്റുപറ്റിയെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കണം. പുതിയ റിപ്പോര്‍ട്ട് നല്കാന് അനുമതി വാങ്ങണം. പൊളിക്കാന്‍ തയാറാണെന്ന സത്യവാങ്മൂലമല്ല ചീഫ് സെക്രട്ടറി നല്‍കേണ്ടത്. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
ബിജെപിയും ഫ്ളാറ്റ് ഉടമസ്ഥര്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. കേസില്‍ ജനങ്ങള്‍ക്ക് നീതികിട്ടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.
മരടിലെ ഫ്ളാറ്റുകള്‍ ഒഴിയാന്‍ താമസക്കാര്‍ക്ക് നഗരസഭ നല്കിയ കാലാവധി നാളെ അവസാനിക്കും. ഇന്ന് സമയപരിധി അവസാനിച്ചാലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാത്രം തുടര്‍നടപടികളിലേക്കു കടക്കാനാണ് നഗരസഭയുടെ തീരുമാനം.
കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കാവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകള്‍ പൊളിച്ച് സെപ്റ്റംബര്‍ 20ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് സുപ്രീംകോടതി ഉത്തരവ്.
Discussion about this post