കോഴിക്കോട്: മാനസികാസ്വാസ്ഥ്യമുള്ള ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോടാണ് സംഭവം. ചെലവൂർ കുണ്ടുംപുറത്ത് ‘റോസ് ഡെയ്ൽ’ വീട്ടിൽ ശോഭയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാഘവനാണ് ഇവരെ കൊലപ്പെടുത്തിയത്.
രാഘവൻ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് സൂചന.
ശോഭയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ വിഷം കഴിച്ചു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് രാഘവനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Discussion about this post