തിരുവനന്തപുരം: രാജ്യം നിലവില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്. ഇന്ത്യ വലിയ സാമ്പത്തിക മുരടിപ്പിനെ നേരിടുകയാണെന്നും പ്രതിവിധി കാണണമെങ്കില്‍ ആദ്യം മാന്ദ്യം കേന്ദ്രം അംഗീകരിക്കണമെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാരിന്റെ ചെലവ് ഉയര്‍ത്തി മാന്ദ്യത്തെ നേരിടണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ വിഹിതത്തില്‍ കൈകടത്തുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴേക്ക് പോവുകയാണെന്ന അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) വിലയിരുത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
ബാങ്കുകള്‍ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ദുര്‍ബലമായതാണ് ഈ തിരിച്ചടിക്ക് കാരണമായത്. വരും വര്‍ഷങ്ങളിലും ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്നും ഐഎംഎഫ് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ കൂടുതല്‍ സാമ്പത്തിക ഉത്തേജന നടപടികള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്.
Discussion about this post