തിരുവനന്തപുരം: ശബരിമലയിലേക്ക് മണ്ഡലകാലത്ത് സുരക്ഷ ഒരുക്കാനായി ആന്ധ്ര,തെലുങ്കാന സംസ്ഥാനങ്ങള്‍ ഇത്തവണ പോലീസിനെ അയച്ചേക്കില്ല. തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കേണ്ടതിനാലാണ് ഇത്. തമിഴ്നാട്, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ പോലീസ് എത്തുമെന്ന് ഐജി പി വിജയന് പറഞ്ഞു.
യുവതീപ്രവേശന ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് വനിതാ പോലീസടക്കം സേനയെ അയയ്ക്കണമെന്ന് ഡിജിപി ബെഹറ ആവശ്യപ്പെട്ടിരുന്നു. പതിവായി മണ്ഡലകാലത്ത് അയയ്ക്കുന്ന രണ്ട് പ്ലാറ്റൂണ്‍ (പരമാവധി 100) സേനാംഗങ്ങളെയേ അയല്‍ സംസ്ഥാനങ്ങള്‍ അയയ്ക്കുന്നുള്ളൂ.
വനിതാ പോലീസിനെ അയയ്ക്കുന്നതായി അറിയിച്ചിട്ടുമില്ല. കേരളാ പോലീസിന്റെ വനിതാ ബറ്റാലിയനടക്കം 200 വനിതാപോലീസിനെ പമ്പയില്‍ സജ്ജരാക്കി നിര്‍ത്തും. ഇവരെ ആവശ്യമെങ്കില്‍ സന്നിധാനത്തേക്ക് വിന്യസിക്കും.
നിലയ്ക്കല്‍, പമ്പ. സന്നിധാനം എന്നിവിടങ്ങളില്‍ 1500 സ്പെഷ്യല്‍ പോലീസിനെ നിയമിക്കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. 250 വനിതാ സ്പെഷ്യല്‍ പോലീസിനെയും നിയോഗിക്കും. 645രൂപ ദിവസ വേതനത്തില്‍ 60ദിവസത്തേക്കാണ് നിയമിക്കുക.
Discussion about this post