തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തില്‍ നാളെ പുലികള്‍ ഇറങ്ങും. മിനുക്കു പണി അവസാനഘട്ടത്തിലാണ്. എല്ലാതവണയും ഡിമാന്റ് കുടവയര്‍ ഉള്ളവര്‍ക്കാണ്. എന്നാല്‍ അതില്‍ നിന്നും ഇത്തവണ ചെറിയൊരു മാറ്റമുണ്ട്. കുടവയറന്മാര് മാത്രമല്ല ഇറങ്ങുന്നത്. നല്ല സിക്സ് പാക്കുള്ള പുലികളെയും നാളെ കാണാം. അതുകൊണ്ട് തന്നെ ഇത്തവണത്തെ ആഘോഷം കളറാവുമെന്നതില് സംശയമില്ല. പല തരത്തിലുള്ള പെയിന്റ് അമ്മിക്കല്ലില്‍ അരച്ചാണ് ദേഹത്തു പുരട്ടുന്നത്.
ഭിത്തിയില്‍ പൂശുന്ന പെയിന്റ് അല്ല പുലികള്‍ ഉപയോഗിക്കുക. പലതരത്തിലുള്ള പെയിന്റ് അരച്ച് മിനുസമുള്ളതാക്കും. ശേഷമാണ് ദേഹത്ത് വരയ്ക്കുക. ഓരോ ദേശങ്ങളിലും പുലിക്കളിയുടെ തലേന്നു നടക്കുന്ന ജോലി പെയിന്റ് അരയ്ക്കല്‍ എന്നതു തന്നെയാണ്. ഒപ്പം പുലി മുഖങ്ങളുടെ മിനുക്കുപണിയും അവസാനഘട്ടത്തിലാണ്. പലനിറത്തിലുള്ള ട്രൗസറുകളാണ് പുലികള്‍ ധരിക്കുക. വ്യത്യസ്ത നിറത്തിലുള്ള പുലിമുഖങ്ങള്‍ ദേഹത്തു വരയ്ക്കാന്‍ ആര്‍ട്ടിസ്റ്റുകളെ ഓരോ ദേശക്കാരും ഇറക്കും.
ആറു സംഘങ്ങളിലായി 300 പുലികള്‍ എങ്കിലും തൃശ്ശൂര്‍ നഗരത്തില്‍ എത്തുമെന്നാണ് ഏവരുടെയും പ്രതീക്ഷ. ഇതോടൊപ്പം, നിശ്ചല ദൃശ്യങ്ങളും ചെണ്ടമേളും അകമ്പടിയേറുമ്പോള് നഗരം പൂരപ്പറമ്പാകും. വന്‍ പുരുഷാരത്തെയും പ്രതീക്ഷിക്കുന്നുണ്ട്.
Discussion about this post