കണ്ണൂര്‍-കുവൈറ്റ് ഗോ എയര്‍ വിമാന സര്‍വ്വീസ് 19 മുതല്‍ ആരംഭിക്കും

കണ്ണൂരില്‍ നിന്ന് രാവിലെ ഏഴിന് പുറപ്പെട്ട് കുവൈറ്റില്‍ 9.30ന് എത്തുന്ന രീതിയാലാണ് വിമാനം ക്രമീകരിച്ചിരിക്കുന്നത്

കുവൈറ്റ്: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കുവാറ്റിലേക്ക് പ്രതിദിന ഗോ എയര്‍ വിമാന സര്‍വ്വാസ് 19ന് ആരംഭിക്കും. കണ്ണൂരില്‍ നിന്ന് രാവിലെ ഏഴിന് പുറപ്പെട്ട് കുവൈറ്റില്‍ 9.30ന് എത്തുന്ന രീതിയാലാണ് വിമാനം ക്രമീകരിച്ചിരിക്കുന്നത്. അതേസമയം 10.30ന് കുവൈറ്റില്‍ നിന്ന് തിരിച്ച വിമാനം വൈകീട്ട് 6ന് കണ്ണൂരില്‍ എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഗോ എയര്‍ലൈന്‍സ് ഇന്റര്‍നാഷനല്‍ വൈസ് പ്രസിഡന്റെ അര്‍ജുന്‍ ദാസ് ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. അവധിദിന പാക്കേജുകള്‍ ഇവയില്‍ ഉണ്ടാകുമനെന്ന് അധികൃതര്‍ അറിയിച്ചു. ഗോ എയര്‍വിമാനത്തില്‍ 30 കിലോ ആണ് അനുവദനീയമായ ബാഗേജ് അലവന്‍സ്. 7 കിലോ ഹാന്‍ഡ് ലഗേജും അനുവദിക്കുമെന്ന് വിമാന അധികൃതര്‍ അറിയിച്ചു.

Exit mobile version