തൃശ്ശൂര്‍: മരട് ഫ്‌ളാറ്റ് കേസില്‍ സുപ്രീം കോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാനുഷികമായ നിലപാടാണ് ആ വിഷയത്തില്‍ സ്വീകരിക്കേണ്ടത്. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് സഹായകമാവുന്ന ഇടപെടല്‍ സിപിഐ എമ്മിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ നിയമലഘനം നടത്തിയവര്‍ അല്ല. എന്നാല്‍, അവരാണ് അവിടെനിന്നും ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നത്.. അവരെ സഹായിക്കാന്‍ പറ്റുന്ന എല്ലാ ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. നിയമം ലംഘിച്ചവര്‍ക്കെതിരെ ശക്തമായ നടപടികളും ഉണ്ടാവണമെന്നും കോടിയേരി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
മരട് ഫ്‌ളാറ്റ് കേസില്‍ സുപ്രീം കോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. മാനുഷികമായ നിലപാടാണ് ആ വിഷയത്തില്‍ സ്വീകരിക്കേണ്ടത്.
ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ നിയമലഘനം നടത്തിയവര്‍ അല്ല. എന്നാല്‍, അവരാണ് അവിടെനിന്നും ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നത്.. അവരെ സഹായിക്കാന്‍ പറ്റുന്ന എല്ലാ ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. നിയമം ലംഘിച്ചവര്‍ക്കെതിരെ ശക്തമായ നടപടികളും ഉണ്ടാവണം.
ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് സഹായകമാവുന്ന ഇടപെടല്‍ സിപിഐ എമ്മിന്റെ ഭാഗത്തു നിന്നുണ്ടാകും. തെറ്റു ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഫ്ളാറ്റ് പൊളിക്കാന്‍ നിര്‍ബന്ധിതമായാല്‍ പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുന്‍കൂട്ടി ധാരണയുണ്ടാക്കണം.
സുപ്രീംകോടതി പൊതുനില പരിശോധിക്കാന്‍ തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്. സുപ്രീംകോടതി വിധിയില്‍ ഇടപെടുന്നതിന് പരിമിതിയുമുണ്ട്. കോടതി വിധി നടപ്പാക്കാന്‍, ഉത്തരവാദപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും സര്‍ക്കാരിനും ബാധ്യത വരും. ഇക്കാര്യത്തില്‍ അനുകമ്പയോടെയുള്ള ഇടപെടലാണ് വേണ്ടത്.
Discussion about this post