ചാലിയാറിന്റെ കൈവഴിയിൽ മലവെള്ളപ്പാച്ചിൽ; വഴിക്കടവിൽ നൂറോളം വീടുകളിൽ വെള്ളം കയറി

പുലർച്ചെ മൂന്ന് മണിയോടെ വെള്ളം ഇരച്ചെത്തുകയായിരുന്നു

വഴിക്കടവ്: ചാലിയാർ പുഴയുടെ കൈവഴിയായ കാരക്കോടൻ പുഴയിൽ മലവെള്ളപ്പാച്ചിൽ. നൂറോളം വീടുകളിൽ വെള്ളം കയറി. വഴിക്കടവിനടുത്ത് പുന്നക്കൽ, നെല്ലിക്കുത്ത്, മണിമൂളി പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. പുലർച്ചെ മൂന്ന് മണിയോടെ വെള്ളം ഇരച്ചെത്തുകയായിരുന്നു.

നാടുകാണിയിൽ നിന്ന് ഉത്ഭവിക്കുന്ന കാരക്കോടൻ പുഴ എടക്കരയിൽ നിന്ന് പുന്നപ്പുഴയിലൂടെയാണ് ചാലിയാറിൽ ചേരുന്നത്. നാടുകാണിയിലുണ്ടായ കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണം.

പ്രദേശത്ത് വെള്ളം കയറിയതിനെ തുടർന്ന് ഉരുൾപൊട്ടിയതാണെന്ന തരത്തിൽ പ്രചരണമുണ്ടായിരുന്നു. പിന്നീടാണ് മലവെള്ളപ്പാച്ചിലാണെന്ന് സ്ഥിരീകരിച്ചത്.

Exit mobile version