കോഴിക്കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുള്ള കുട്ടിയ്ക്ക് നേരെ തെരുവ് നായയുടെ ആക്രമണം. കോഴിക്കോട് ഒളവണ്ണയിലാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരനെ നായ കടിച്ചുവലിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇതുകണ്ട് ഓടിയെത്തിയ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്നാണ് നായയെ ഓടിക്കുകയായിരുന്നു. കുട്ടിയുടെ കൈയ്ക്കും പുറത്തും പരിക്കേറ്റിട്ടുണ്ട്.
കടിയേറ്റ കുട്ടിയെ ചികിത്സയ്ക്ക് വിധേയമാക്കി. അതെസമയം ഒളവണ്ണയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്നും പഞ്ചായത്ത് അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.
Discussion about this post