ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനിടെ വാഹന വിപണിയുടെ മാന്ദ്യത്തിനു കാരണം 1980-കളുടെ അവസാനത്തിലും 90-കളുടെ ആദ്യത്തിലും ജനിച്ച തലമുറ (മില്ലേനിയല്‍സ്) ആണെന്ന ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പ്രസ്താവനക്കെതിരെ വന്‍ പരിഹാസമാണ് ഉയരുന്നത്. സോഷ്യല്‍മീഡിയയിലും മറ്റും ട്രോള്‍ മഴയാണ്.
ഈ സാഹചര്യത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ‘1980 കളില്‍ ജനിച്ചവരെ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കിട്ടിയത് ബിജെപി ആണെന്ന മറുപടിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു” സന്ദീപാനന്ദ ഗിരി ട്രോളിയത്.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ബിജെപി രൂപീകൃതമായ വര്‍ഷം ഏതെന്ന ഗൂഗിള്‍ സര്‍ച്ചിന് 1980 ഏപ്രില്‍ 6 എന്ന് ലഭിച്ച മറുപടിയുടെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മില്ലേനിയല്‍സ് ഊബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നതും കാറുകള്‍ വാങ്ങാത്തതും വാഹനവിപണിക്ക് തിരിച്ചടിയാകുന്നുവെന്നായിരുന്നു നിര്‍മ്മല സീതാരാമന്റെ കണ്ടെത്തല്‍.
Discussion about this post