മലപ്പുറം: മലപ്പുറം ജില്ലയിലെ ശങ്കരമലയില്‍ ഉരുള്‍പൊട്ടി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആണ് ഉരുള്‍പൊട്ടലുണ്ടായത്. അതേസമയം സംഭവത്തില്‍ ആളപായങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രദേശത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തുള്ള കാരക്കോടന്‍ പുഴ കരകവിഞ്ഞ് ഒഴുകി. ഇതേ തുടര്‍ന്ന് സമീപത്തുള്ള നൂറോളം വീടുകളില്‍ വെള്ളം കയറി. 25 കുടുംബങ്ങളെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്
വെള്ളം കയറിയത് കാരണം നെല്ലിക്കുത്ത് – മണിമൂളി റോഡും പുന്നക്കല്‍ – വെള്ളക്കട്ട റോഡിലും ഗതാഗതം തടസപ്പെട്ടിരുന്നു. എന്നാല്‍ പത്ത് മണിയോടെ വെള്ളം ഇറങ്ങിയതോടെ ഗതാഗതം പുനഃസ്ഥാപിച്ചു.