പാലക്കാട്: ഇത്തവണ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ ഭാഗ്യം ലഭിക്കുന്നത് ഇന്ത്യക്ക്. ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വ്യക്തമായി കാണാന്‍ സാധിക്കുന്ന സൂര്യഗ്രഹണം ഡിസംബര്‍ 26നാണ് ദൃശ്യമാകുന്നത്. ഭൂമിയില്‍ തന്നെ കൂടുതല്‍ സമയം ഗൃഹണം ദൃശ്യമാകുന്നത് തമിഴ്നാട്ടിലെ നാമക്കലിലാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നാല് മിനിറ്റോളം നേരം ഇവിടെ ദൃശ്യം നിരീക്ഷിക്കാന്‍ സാധിക്കും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ തുടങ്ങിയ ജില്ലകളില്‍ 2 മിനിറ്റ് വരെ ദൈര്‍ഘ്യമുണ്ടാകും.
രാവിലെ 9.04 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമാകുക എന്നു പാലക്കാട് ഐഐടി ഡയറക്ടര്‍ ഡോ പിബി സുനില്‍ കുമാര്‍ വ്യക്തമാക്കി. ചന്ദ്രന് ഭൂമിക്കും സൂര്യനുമിടയില്‍ പൂര്‍ണ്ണമായും വരുമ്പോഴുള്ള ദൃശ്യവും കാണാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സൗദി അറേബ്യ, ഇന്തൊനീഷ്യ, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. 87% വരെ സൂര്യന് മറയ്ക്കപ്പെടും. 2010 ജനുവരി 15നാണ് ഇന്ത്യയില്‍ ഏറ്റവുമൊടുവില്‍ പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത്.
Discussion about this post