കോഴിക്കോട്: നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ജീവനക്കാരെ പിരിച്ച് വിടില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലെ താല്‍കാലിക ജീവനക്കാരായിരുന്നു നിപ രോഗകാലത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവരെ പിരിച്ച് വിടുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ റദ്ധാക്കിയിരിക്കുന്നു. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്അടുത്തമാസം 31വരെയാണ് ഇവര്‍ക്കുള്ള കാലാവധി നീട്ടിയത്.
എന്നാല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനാകില്ലെന്നും തുടര്‍കരാറുകളില്‍ മുന്‍ഗണന നല്‍കുമെന്നും ആരോഗ്യമന്ത്രി കെകെശൈലജ അറിയിച്ചു. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സാങ്കേതിക തടസ്സമുണ്ട്. ഇവര്‍ക്ക് ഇനിയുള്ള കരാര്‍ നിയമനങ്ങളില്‍ മുന്‍ഗണന നല്‍കുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനം നടപ്പായില്ലെങ്കിലും കരാര്‍ കാലാവധി നീട്ടാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും തീരുമാനിച്ചു. ഡിസംബര്‍ മുപ്പത്തിയൊന്നിന് ശേഷം തുടര്‍കരാര്‍സംബന്ധിച്ച് ആലോചിക്കും.