ന്യൂഡല്‍ഹി: മലയാളികള്‍ക്ക് മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. ട്വിറ്ററിലൂടെയാണ് ഇരുവരും മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്നത്.
‘എല്ലാപേര്‍ക്കും, പ്രത്യേകിച്ചും ഭാരതത്തിലും വിദേശത്തും ഉള്ള മലയാളികളായ സഹോദരി സഹോദരങ്ങള്‍ക്കും എന്റെ ഓണാശംസകള്‍. ഈ വിളവെടുപ്പ് ഉത്സവം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ ഉദാത്തമായ സന്തോഷവും സമ്പത്സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു’- എന്നായിരുന്നു രാഷ്ട്രപതി ട്വീറ്റ്.
എല്ലാപേർക്കും, പ്രത്യേകിച്ചും
ഭാരതത്തിലും വിദേശത്തും ഉള്ള മലയാളികളായ സഹോദരി സഹോദരങ്ങൾക്കും എന്റെ ഓണാശംസകൾ. ഈ വിളവെടുപ്പ് ഉത്സവം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉദാത്തമായ സന്തോഷവും സമ്പത്സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു.— President of India (@rashtrapatibhvn) September 11, 2019
‘എല്ലാവര്ക്കും ഹൃദയംഗമമായ ഓണാശംസകള്‍. സമൂഹത്തില്‍ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാന്‍ ഈ ആഘോഷങ്ങള്‍ക്ക് കഴിയട്ടെ..’ -എന്ന് പ്രധാനമന്ത്രിയും കുറിച്ചു.
എല്ലാവർക്കും ഹൃദയംഗമമായ ഓണാശംസകൾ. സമൂഹത്തിൽ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാൻ ഈ ആഘോഷങ്ങൾക്ക് കഴിയട്ടെ..
— Narendra Modi (@narendramodi) September 11, 2019
ഇവര്‍ക്ക് പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തുടങ്ങിയവരും ഓണാശംസകള്‍ നേര്‍ന്നു.
Discussion about this post