തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണദിനത്തില്‍ ബിവറേജുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകള്‍ക്കും അവധി. എന്നാല്‍ ബാറുകള്‍ക്ക് അവധി ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ബിവറേജസ് കോര്‍പറേഷന്റെ 270 ഉം കണ്‍സ്യൂമര്‍ഫെഡിന്റെ 34 ഔട്‌ലെറ്റുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. അതേസമയം ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തി ദിനമായത് ഏറേ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചു. സാധാരണ നാലം ഓണത്തിനാണ് ഔട്ട്‌ലറ്റുകള്‍ക്ക് അവധി നല്‍കിയിരുന്നത്.
വലിയ വരുമാനമാണ് തിരുവോണദിവസം തുറക്കുന്നതുകൊണ്ട് ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകള്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ തൊഴിലാളികളുടെ ഏറേ കാലത്തെ ആവശ്യമായിരുന്നു തിരുവോണനാളില്‍ അവധി. തൊഴിലാളികള്‍ക്ക് ഓണം ആഘോഷിക്കാനാണ് ബിവറേജസ് ഔട്ടലറ്റുകള്‍ അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്കാനും തീരുമാനമായിട്ടുണ്ട്.