തിരുവനന്തപുരം: പിഎസ്സി ചോദ്യപേപ്പര്‍ മലയാളത്തിലും വേണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. നാലുപാടു നിന്നുമാണ് ഈ ആവശ്യം ഉയരുന്നത്. ഈ സാഹചര്യത്തില്‍ പിഎസ്സിയുമായി ചര്‍ച്ച നടത്താമെന്ന് അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്.
സെപ്റ്റംബര്‍ 16 ന് തിങ്കളാഴ്ച പിഎസ്സിയുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. മലയാളത്തില്‍ ചോദ്യപേപ്പര്‍ വേണമെന്ന വിഷയം പിഎസ്സി അധികൃതരുമായി സംസാരിക്കുമെന്ന് സെപ്റ്റംബര്‍ ഏഴിന് ചേര്‍ന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
എന്നാല്‍ മുഹറം, ഓണം, രണ്ടാം ശനി തുടങ്ങി ഈ മാസം 15 വരെ അവധി ദിവസങ്ങളായതിനാലാണ് ചര്‍ച്ച നീണ്ടു പോകുവാന്‍ ഇടയാക്കിയത്. അടുത്ത പ്രവൃത്തി ദിവസം സെപ്റ്റംബര്‍ 16 ആണ്. ഈ ദിവസം തന്നെ വിഷയത്തില്‍ ചര്‍ച്ച നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Discussion about this post