കോഴിക്കോട്: ഓണം അടുത്തതോടെ പൂക്കള്‍ക്കും തീവില. തമിഴ്നാട്ടിലെ മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയിലധികമായി ഉയര്‍ന്നു. പൂക്കളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചതാണ് വില വര്‍ധനവിന്റെ കാരണം എന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഒരാഴ്ചയ് മുന്‍മ്പ് 200 രൂപയായിരുന്ന മുല്ലപൂവിന് കോയമ്പേട്ടിലെ മൊത്തക്കച്ചവട കേന്ദ്രത്തില്‍ അഞ്ഞൂറിന് മുകളില്‍ വില എത്തിയിരിക്കുകയാണ്.
150 രൂപയായിരുന്ന ജമന്തിക്ക് മുന്നൂറും 100 രൂപയായിരുന്ന ചെണ്ടുമല്ലിക്ക് ഇരുന്നൂറുമായാണ് വില കൂടിയത്. 80 രൂപയായിരുന്ന റോസാപ്പൂവിന് 180ന് മുകളിലായി. നീലഗിരി, കോയമ്പത്തൂര്‍, പൊള്ളാച്ചി, ദിണ്ഡുഗല്‍ മേഖലകളില്‍ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഇത്തവണ ഉണ്ടായ കനത്ത വരള്‍ച്ചയും പൂ കൃഷിയുടെ ഉത്പാദനം കുറയാന്‍ കാരണമായി. ആവശ്യത്തിനുള്ള വെള്ളം ലഭിക്കാത്തതിനാല്‍ പല കര്‍ഷകരും കൃഷിയിറക്കിയില്ല. ഇതെല്ലാം പൂക്കളുടെ വില വര്‍ധനക്ക് കാരണമായി.
Discussion about this post