കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് 28,440 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 3,555 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്
തുടര്‍ച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 800 രൂപയായിരുന്നു കുറഞ്ഞത്.
കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് വന്‍ വിലവര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 25680 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന് വില.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുളള ഒഴുക്ക് വര്‍ധിച്ചിരിക്കുന്നതും, ആഗോളതലത്തിലെ സാമ്പത്തികപ്രതിസന്ധി സ്വര്‍ണവിലയെ സ്വാധീനിക്കുന്നു എന്നതു കൊണ്ടുമാണ് സ്വര്‍ണ്ണ വിലയില്‍ വ്യത്യാസം വരുന്നതിന് കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Discussion about this post