കൊച്ചി : വിദ്യാര്‍ത്ഥിനിക്ക് അശ്ലീല വീഡിയോ അയച്ചെന്ന പരാതിയില്‍ മുസ്ലിം ലീഗ് നേതാവിനെ അറസ്റ്റ് ചെയ്തു. മുസ്ലിം ലീഗ് വൈപ്പിന്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെകെ ഇസഹാക്ക് (59) ആണ് പിടിയിലായത്.
പതിനെട്ടുകാരിയായ വിദ്യാര്‍ത്ഥിനിക്ക് ഇയാള്‍ ഫോണിലൂടെ അശ്ലീല വീഡിയോ അയച്ചെന്നാണ് പറയുന്നത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
എടി ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ എറണാകുളം റൂറല്‍ എസ്പിക്ക് പെണ്‍കുട്ടി നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിക്ക് ജാമ്യം അനുവദിച്ചു.
Discussion about this post