പാലക്കാട്: സംസ്ഥാനത്ത് മഴ തുടരുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 25 വരെ ചില ദിവസങ്ങളില്‍ കൂടിയ മഴയ്ക്കും ചില ദിവസങ്ങളില്‍ കുറഞ്ഞ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. സാധാരണയില്‍ നിന്നും അറബിക്കടലിന്റെ ചൂട് ഇനിയും കുറയുന്നതിനാല്‍ കാലവര്‍ഷം സജീവമായിരിക്കുകയാണ്.
രണ്ടാഴ്ചയായി തുടരുന്ന പ്രാദേശിക മഴ സംസ്ഥാനത്തിന്റെ വടക്കുഭാഗത്താണു കൂടുതല്‍. കൂടുതല്‍ ഉയരത്തില്‍ നിന്നുള്ള മേഘങ്ങളില്‍നിന്നു മഴ പെയ്യുന്നതുകൊണ്ടാണു തണുപ്പു വര്‍ധിക്കുന്നതെന്നും കൊച്ചി റഡാര്‍ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
Discussion about this post