ചേലക്കര: ഓണസദ്യയ്ക്ക് രുചി കൂട്ടായി ചേലക്കര-യില്‍ നിന്നും മീറ്റര്‍പയര്‍ എത്തിക്കഴിഞ്ഞു. മറ്റു പയറുകളെ അപേക്ഷിച്ച് നീളം കൂടുതലായതിനാല്‍ ആണ് മീറ്റര്‍ പയര്‍ എന്ന് അറിയപ്പെടുന്നത്. ചേലക്കര-പഴയന്നൂര്‍ മലയോര പ്രദേശങ്ങളിലുള്ളവരുടെ മുഖ്യതൊഴില്‍ കൃഷിയാണ് ഇത്. ഓണവിപണി ലക്ഷ്യമിട്ട് നിരവധി കര്‍ഷകരാണ് പയര്‍ കൃഷിചെയ്യുന്നത്.
ഓണസദ്യയില്‍ മുന്‍പന്തിയില്‍ ഉള്ള ഒന്നാണ് പയറ്‌കൊണ്ടുള്ള തോരന്‍. സാധാരണയായി മറ്റു പച്ചക്കകറികള്‍ക്കായി കേരളം അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കാര്‍. എന്നാല്‍ പയര്‍ പോലെ ചെറിയ കൃഷികള്‍ കേരളത്തിലും സജ്ജീവമാണ്. മലയോര പ്രദേശങ്ങളെ ആശ്രയിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്യുന്നത്.
പുലാക്കോട്,പങ്ങാരപ്പിള്ളി,അടക്കോട്,കുട്ടാടന്‍ വട്ടുള്ളി, കുറുമല, പലക്കോട്, അയക്കോട്, പങ്ങാരപ്പിള്ളി, കാളിയാറോഡ്, വെന്നൂര്‍, എളമനാട്,പരുത്തിപ്ര,പൊട്ടന്‍കോട് , മാഞ്ചാടി തുടങ്ങിയ സ്ഥലങ്ങളിലെ 300 ഏക്കറിലധികം സ്ഥലത്താണ് പയര്‍ കൃഷിയിറക്കിയിരിക്കുന്നത്.
ചേലക്കര,കളപ്പാറ സ്വാശ്രയ കര്‍ഷക സമിതിയാണ് പയര്‍ വിപണികളിലെത്തിക്കുന്നത്.
ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ നേരിട്ടുതന്നെ വില്‍പ്പന നടത്തുന്നുവെന്നതാണ് സ്വാശ്രയ കര്‍ഷക സമിതിയുടെ പ്രത്യേകത.
Discussion about this post