ട്രാഫിക് നിയമം ലംഘിക്കുന്നതിന് കനത്ത പിഴ ചുമത്തുന്ന മാട്ടോര്‍വാഹന നിയമഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട്. ഓണക്കാലത്ത് വലിയ തുക ചുമത്തുന്നതും കര്‍ശനപരിശോധനയും ഒിവാക്കാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് വിനയാകുമെന്ന വിലയിരുത്തലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായത്. നിയമം ലംഘിച്ച് പിടിക്കപ്പെടുന്ന പലരും പിഴ അടയ്ക്കാതെ പോലീസുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്യുന്നുണ്ട്.
നിയമഭേദഗതി തൊഴിലാളിവിരുദ്ധമാണെന്നാണ് സിപിഎം നിലപാട്. പിഴ ഉയര്‍ത്തുന്നതിന് പകരം ആദ്യം ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തണം. നിയമം നടപ്പാക്കുന്നത് നീട്ടിവയ്ക്കാനാകുമോയെന്ന് പരിശോധിക്കാനും പാര്‍ട്ടി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
Discussion about this post