ഇടുക്കി: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ പിജെ
ജോസഫിനെ കൂവിയത് മര്യാദകേടെന്ന് മന്ത്രി എംഎം മണി. കെഎം മാണിയെപ്പോലെ തന്നെയാണ് പിജെ ജോസഫ് എന്ന് ഓര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
കേരള കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ യുഡിഎഫ് ശ്രമിച്ചു. ജോസഫ് പണ്ടേ യുഡിഎഫ് വിടേണ്ടതായിരുന്നു. ജോസഫിന്റെ നിലപാട് ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പിജെ ജോസഫിന് ആത്മാഭിമാനമുണ്ടെങ്കില്‍ യുഡിഎഫ് വിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.
യുഡിഎഫ് സമ്മേളനത്തില്‍ പിജെ ജോസഫിനെ അപമാനിച്ചു. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒന്നും ചെയ്യാനായില്ല. ഈ ശ്രമങ്ങളില്‍ പലതിനും പിന്നില്‍ കോണ്‍ഗ്രസിന്റെ കൈകളാണ്. കേരളാ കോണ്‍ഗ്രസിനെ ശിഥിലമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
വരുംദിവസങ്ങളില്‍ യുഡിഎഫില്‍ വന്‍ പൊട്ടിത്തെറിയുണ്ടാകും. എല്‍ഡിഎഫിലേക്ക് പിജെ ജോസഫ് വരുമോ എന്നതിന് പ്രസക്തിയില്ലെന്നും കോടിയേരി ബാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തിരുന്നു.