തിരുവനന്തപുരം: രാവിലെ തിരക്കിട്ട് ഓഫീസിലേക്കിറങ്ങുമ്പോഴാണ് ഇന്ന് ശിശുദിനമാണെന്ന് കൊച്ചുമകന് തന്നെ ഓര്‍മിപ്പിച്ചത്. അച്ചാച്ഛാ ഞാനും ഇന്ന് അച്ചാച്ഛനെ പോലെ വെള്ളകുപ്പായമിട്ടാണ് സ്കൂളില്‍ പോകുന്നതെന്ന് എന്നായിരുന്നു കൊച്ചുമോന് സന്തോഷത്തോടെ പറഞ്ഞത്. കുട്ടികളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങള്‍ ഏറെ സന്തോഷം പകരുന്ന ഒന്നാണ്. ശിശുദിനാശംസകള്‍ നേര്‍ന്നുകൊണ്ട് മന്ത്രി ഇപി ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു.
മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
”രാവിലെ തിരക്കിട്ട് ഓഫീസിലേക്കിറങ്ങുമ്പോഴാണ് കൊച്ചു മകന് തൃകെ അച്ചാച്ഛാ ഞാനും ഇന്ന് അച്ചാച്ഛനെ പോലെ വെള്ളകുപ്പായമിട്ടാണ് സ്കൂളില്‍ പോകുന്നതെന്ന് പുഞ്ചിരിയോടെ പറഞ്ഞത്. രാഷ്ട്രീയ തിരക്കിനിടയില്‍ പലപ്പോഴും കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ചാലും നടക്കാറില്ല. കുട്ടികളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങള്‍ ഏറെ സന്തോഷം പകരുന്ന ഒന്നാണ്. നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ ശിശുദിനത്തെ കുറിച്ച് കൊച്ചുമകന് ഓര്‍മപ്പെടുത്തുകയായിരുന്നു. കുട്ടികളെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്ത രാഷ്ട്ര ശില്‍പ്പി ചാച്ചാ നെഹ്റുവിന്റെ ജന്മദിനത്തില് എല്ലാ കുട്ടികള്‍ക്കും ശിശുദിനാശംസകള്‍ നേരുന്നു”
Discussion about this post