കൊച്ചി: കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 95,285 പേരാണ് ശനിയാഴ്ച മാത്രം മെട്രോയില്‍ യാത്ര ചെയ്തത്. മഹാരാജാസ് മുതല്‍ തൈക്കുടം വരെ മെട്രോ സര്‍വ്വീസ് ആരംഭിച്ചതുമായി ബന്ധപ്പെട്ട് യാത്രനിരക്കില്‍ 50 ശതമാനം ഇളവാണ് വരുത്തിയത്. ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം.
അതേസമയം ഓണത്തിന്റെ തിരക്ക് കണക്കിലാക്കി സെപ്റ്റംബര്‍ 10,11,12 തീയതികളില്‍ മെട്രോയുടെ അവസാന സര്‍വ്വീസിന്റെ സമയം നീട്ടിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയച്ചു. ആലുവയില്‍ നിന്നും തൈക്കൂടത്തു നിന്നും രാത്രി 11മണിക്ക് അവസാന ട്രെയിന്‍ പുറപ്പെടുന്ന രീതിയില്‍ ആണ് സമയം ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ രാത്രി പത്തിനാണ് സര്‍വ്വീസ് അവസാനിക്കുന്നത്. മഹാരാജാസ് -തൈക്കൂടം പാതയിലെ അഞ്ച് സ്റ്റേഷനുകള്‍ വന്നതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 21 ആയി വര്‍ധിച്ചു.
Discussion about this post