കൊച്ചി: ഓണത്തിരക്കും ഗതാഗത തടസ്സവുമെല്ലാം കണക്കിലെടുത്ത് ഓണ ദിവസങ്ങളില്‍ സര്‍വ്വീസ് സമയം ദീര്‍ഘിപ്പിച്ച് കൊച്ചി മെട്രോ. ഓണ ദിവസങ്ങളില്‍ മെട്രോ ട്രെയിന്‍ സര്‍വ്വീസ് രാത്രി 11 വരെ നീട്ടാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
ഓണത്തിന്റെ തിരക്ക് കണക്കിലെടുത്താണ് സമയം ദീര്‍ഘിപ്പിക്കുന്നതെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. 10,11,12 തീയതികളിലാണ് സര്‍വ്വീസില്‍ മാറ്റം വരുത്തുന്നത്. രാത്രി 11 മണിവരെ സര്‍വ്വീസ് നീട്ടാനാണ് തീരുമാനം.
സാധാരണ ദിവസങ്ങളില്‍ രാവിലെ ആറു മണി മുതല്‍ രാത്രി 10 വരെയാണ് സര്‍വ്വീസ് നടത്തുന്നത്. ഓണ നാളുകളില്‍ കൊച്ചി നഗരത്തില്‍ പൊതുവേ നല്ല തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഗതാഗത തടസ്സവും ജനങ്ങളെ വലയ്ക്കാറുണ്ട്.