കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനാത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്. 1.4 കിലോ സ്വര്‍ണ്ണവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി പിടിയില്‍. സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കിയാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണം കാലില്‍ കെട്ടിവച്ചാണ് കടത്താന്‍ ശ്രമിച്ചത്.
എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് യാത്രക്കാരനില്‍ നിന്ന് പിടികൂടിയ സ്വര്‍ണ്ണത്തിന് ഏകദേശം 36 ലക്ഷം രൂപ വിലവരും. ഇന്ന് പുലര്‍ച്ചെയാണ് ഷാര്‍ജയില്‍ നിന്നും പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.
കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ അംഗമാണ് ഇയാള്‍ എന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
Discussion about this post