പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള സെപ്തംബര്‍ 15ന്. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ഉദ്ഘാടനം ചെയ്യും. ആറന്മുള പാര്‍ത്ഥാസാരഥി ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നടക്കുന്ന ഉത്രട്ടാതി ജലമേളക്ക് മത്സരത്തേക്കാള്‍ പ്രാധാന്യം വിശ്വാസത്തിനാണ്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് ആറന്മുള വെള്ളം കളി ഉണ്ടായിരുന്നില്ല.
52 പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്. പള്ളിയോടങ്ങളുടെ ചമയം വഞ്ചിപ്പാട്ട്, തുഴച്ചില്‍ക്കാരുടെ വേഷം, ആറന്മുള ശൈലിയിലുള്ള തുഴച്ചില്‍ എന്നിവക്കാണ് വേഗതെയെക്കാള്‍ മുന്‍ഗണന നല്‍കുന്നത്. ഇത് ജലമേള ലോകശ്രദ്ധപിടിച്ചുപറ്റുമെന്നാണ് സംഘാടകര്‍ പ്രതീക്ഷക്കുന്നത്. ആറന്മുള ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഉത്രട്ടാതി നാളില്‍ ജലമേള നടത്തുന്നത്. പള്ളിയോടങ്ങളുടെ ഘോഷയാത്രയോടെയായിരിക്കും ജലമേള ആരംഭിക്കുക.