തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാന് കേരളാ ഗവര്‍ണറായി ചുമതലയേറ്റു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു.
മലയാളത്തിലാണ് ആരിഫ് മുഹമ്മദ് ഖാന് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി, കടകംപള്ളി സുരേന്ദ്രന്, കെടി ജലീല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തിന്റെ ഇരുപത്തിരണ്ടാമത് ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാന് സത്യപ്രതിജ്ഞ ചെയ്തത്. ഇന്നലെ സംസ്ഥാനത്ത് എത്തിയ അദ്ദേഹത്തിന് ഊഷ്മള വരവേല്‍പ്പാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.
Discussion about this post