തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സാധ്യതയില്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി കെകെ ശൈലജ. ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം നേരത്തെ ഒരു തവണ വര്‍ധിപ്പിച്ചതാണ്. അതിനാല്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. ധനവകുപ്പിന്റെ ഭാഗത്ത് നിന്നും അത്തരത്തില്‍ ഒരു നിര്‍ദേശവും ഇതുവരെ വന്നിട്ടില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അറുപത്തി രണ്ടില്‍ നിന്ന് അറുപത്തഞ്ച് വയസാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. വിദഗ്ധരായ ഡോക്ടര്‍മാര്‍ പലരും വിരമിക്കുന്നത് മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ സേവനത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കമെന്നായിരുന്നു സൂചനകള്‍.
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2017ലാണ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതില്‍ നിന്ന് അറുപത്തിരണ്ട് ആക്കി ഉയര്‍ത്തിയത്.
Discussion about this post