തൃശ്ശൂര്‍: കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മുളകുപൊടി നിരോധിച്ചു. തൃശ്ശൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നേതൃത്വത്തിലാണ് മുളകുപൊടി സാന്‍പിള്‍ പരിശോധനയ്ക്ക് അയച്ചത്. ഇത്തിയോണ്‍ പ്രൊഫെനോഫോസ് എന്നീ കീടനാശിനിയുടെ അളവ് അനുവദിക്കുന്നതിലും കൂടുതല്‍ മുളകുപൊടിയില്‍ കണ്ടെത്തി.
തമിഴ്നാട് തിരുവളളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആച്ചി മുളകുപൊടിയിലാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. തൃശ്ശൂര്‍ അസി ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് ആക്ട് 2006 പ്രകാരമാണു നടപടി. ഫുഡ് അനലിസ്റ്റ് ആര്‍എഎല്‍ കൊച്ചിയാലാണ് പരിശോധന റിപ്പോര്‍ട്ട് നല്‍കിയത്.