തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച ഒന്നാണ് ശബരിമല സ്ത്രീപ്രവേശനം. സുപ്രീംകോടതി വിധി നടപ്പാക്കിയതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വന്‍ തോതിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ പി സദാശിവം രംഗത്ത് വന്നത്. സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
വിധിയില്‍ പരാതിയുള്ള വ്യക്തികള്‍ക്കോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ കോടതിയെ സമീപിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയുടെ ശബരിമലവിധിയില്‍ സര്‍ക്കാരിന്റെ നിലപാട് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ശബരിമലവിധിയുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജികള്‍ നിലനില്‍ക്കുന്നതിനാല്‍ അതേക്കുറിച്ച് സംസാരിക്കുന്നത് ഇനി കോടതിയലക്ഷ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനമൊഴിയുന്നതിനു മുമ്പ് രാജ്ഭവനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post