തൃശ്ശൂര്‍: കളമശ്ശേരി എസ്ഐ അമൃത് രംഗനെ കുറിച്ചുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെകുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കുകയാണ്. അനൂപ് വിആര്‍ ആണ് കാലടി യൂണിവേഴ്സിറ്റിയില്‍ സുഹൃത്തുക്കളായിരുന്നതിനെ കുറിച്ചും പിന്നീട് അമൃത് രംഗന് ആര്‍എസ്എസ് പ്രവര്‍ത്തകനായതോടെ സൗഹൃദം ഉപേക്ഷിച്ചതിനെ കുറിച്ചുമാണ് അനൂപ് എഴുതിയിരിക്കുന്നത്.
”കളമശ്ശേരിയിലെ ആ എസ് ഐയെ കുറിച്ച്, ചില കോൺഗ്രസ് ഗ്രൂപ്പുകളിൽ പറഞ്ഞിരുന്നു. അതിനുമപ്പുറം ഒരു വിശദീകരണം ആവശ്യമായത് കൊണ്ട് ആണ് ഇപ്പോൾ ഇവിടെ പറയുന്നത്. അയാൾ കാലടി യൂണിവേഴ്സിറ്റിയിൽ എന്റെ ക്ലാസ് മേറ്റ് മാത്രമല്ല, എന്നോട് ഒരു പാട് കെയറും സ്നേഹവുമൊക്കെ പ്രകടിപ്പിച്ചിരുന്ന, എന്റെ ഏറ്റവുമടുത്ത സുഹൃത്തുമായിരുന്നു ഒരു കാലത്ത്.SFI മാത്രമുണ്ടായിരുന്ന അന്നത്തെ ആ ക്യാംപസിൽ KSU ഉണ്ടാക്കാൻ തുടങ്ങുന്ന ,അപകടമരമായ ഘട്ടത്തിൽ പോലും, KSU ക്കാരൻ ആയിരുന്നില്ലെങ്കിലും അയാൾ എന്നോട് വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു.പക്ഷേ, അയാൾ പിന്നീട് അവിടെ സജീവമാവായ ABVP യിൽ പ്രവർത്തനം തുടങ്ങിയ ഘട്ടം മുതൽ ഞങ്ങൾ തമ്മിലുള്ള ബന്ധത്തിൽ അകൽച്ചയുണ്ടായി..ആ എബിവിപിത്തരം (വിശദാംശങ്ങൾ വ്യക്തിപരമായത് കൊണ്ട് കൂടിയായത് കൊണ്ട് പറയുന്നില്ലാ) ,മറ്റ് പല സ്ഥലങ്ങളിലും, സൗഹൃദങ്ങളിലും തുടർന്നപ്പോൾ, ഒരിയ്ക്കൽ ഒരുപാട് അടുത്ത ഏത് ബന്ധവും അവസാനിപ്പിക്കുന്ന വേദനയോടെ അത് അവസാനിപ്പിക്കുകയായിരുന്നു. അടുത്ത കാലത്ത് അറിയാവുന്ന RSS കാരെ മുഴുവൻ Fb സൗഹൃദലിസ്റ്റിൽ നിന്ന് അൺ ഫ്രണ്ട് ചെയ്ത കൂട്ടത്തിൽ അവനേയും ചെയ്തിരുന്നു. അയാൾ ഒരു അഴിമതിക്കാരൻ ആണ് എന്ന അഭിപ്രായമൊന്നും എനിക്കില്ലാ. പക്ഷേ, അടിസ്ഥാനപരമായി അയാൾ ഒരു സംഘിയാണ്. അതിന്റെ എല്ലാ കുഴപ്പങ്ങളും അയാൾക്കുണ്ട്. ചില സുഹൃത്തുക്കൾ പഴയ സെൻകുമാർ മോഡലിൽ പുകഴ്ത്തുന്നത് കണ്ടത് കൊണ്ടാണ് ഇത് പറയേണ്ടി വന്നത്.ഏറെ പ്രിയപ്പെട്ട ഒരു കാലത്ത്, ഒരിയ്ക്കൽ ഏറെ പ്രിയപ്പെട്ടവൻ ആയിരുന്ന ഒരാളെക്കുറിച്ച്, ഇങ്ങനെ ഒരു പബ്ലിക് പോസ്റ്റടണോ എന്ന് ഒരുപാട് ആലോച്ചിരുന്നു. ഏത് വ്യക്തിപരതയേക്കാളുംപ്രധാനം ചില പൊളിറ്റിക്കൽ പ്രയോറിറ്റികൾ ആയത് കൊണ്ട് തന്നെയാണ് ഇതെഴുതുന്നത്.ഏതെങ്കിലും തരത്തിൽ പിണറായി സർക്കാറിനോടോ, CPM നോടൊ മതിപ്പ് ഉള്ള ഒരാൾ അല്ല ഞാൻ എന്ന് എല്ലാവർക്കുമറിയാം.എന്നാൽ അറിഞ്ഞ് കൊണ്ട്, ഒരു ആർ എസ് എസ് അന്നാ ഹസാരേ ഉണ്ടാകുന്നതിന്, നിശബ്ദത കൊണ്ട് പോലും കൂട്ട് നിൽക്കാൻ പാടില്ലാ എന്ന ശാഠ്യം ഉള്ളത് കൊണ്ട് തന്നെയാണ്, ഇത് പറയേണ്ടി വരുന്നത്.”
വി ആര് അനൂപ്
Discussion about this post