കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന് ഇടക്കാല ജാമ്യം. ഏഴ് ദിവസത്തേക്കാണ് ഹൈക്കോടതി നിഷാമിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മൂന്നു ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, ദിവസവും പോലീസ് സ്റ്റേഷനില്‍ ഒപ്പിടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം. നിസാമിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി വിജയഭാനു ഹൈക്കോടതിയില്‍ ഹാജരായി.
2015 ജനുവരി 29ന് പുലര്‍ച്ചെ മൂന്നോടെയാണ് ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിസാം മര്‍ദ്ദിക്കുന്നത്. തുടര്‍ന്ന് 19 ദിവസത്തെ ചികിത്സ ഫലിക്കാതെ ഫെബ്രുവരി 16ന് ചന്ദ്രബോസ് അമല ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.
കേസില്‍ മുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വര്‍ഷത്തെ തടവുശിക്ഷയുമാണ് വിധിച്ചത്.
Discussion about this post