നാടുകാണി: ശക്തമായ മഴയെത്തുടര്‍ന്ന് നാടുകാണി ചുരത്തിലേക്ക് വീണ പാറക്കെട്ടുകള്‍ പൊട്ടിച്ച് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. വലിയ പാറക്കെട്ടുകള്‍ റോഡിലേക്ക് വീണതിനാല്‍ ഗതാഗത തടസ്സം രൂക്ഷമാണ്. പാറ പൊട്ടിച്ച് മാറ്റുന്നതോടെ ചെറുവാഹനങ്ങള്‍ കടത്തിവിടുമെന്നാണ് പ്രതീക്ഷ.
ചുരം അടഞ്ഞതോടെ ഓണക്കാലത്ത് തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയും പൂക്കളും എത്തിച്ചിരുന്ന വ്യാപാരികള്‍ ഏറെ ബുദ്ധിമുട്ടിലായി.
ആഗസ്റ്റ് 8 ന് കനത്ത മഴയില്‍ വലിയ കല്ലുകള്‍ വന്ന് പതിച്ച് ചുരം റോഡ് പൂര്‍ണമായും തകര്‍ന്നത്. പറ പൊട്ടിക്കാനായിയുള്ള വനം വകുപ്പിന്റെ അനുമതി താമസിച്ചതാണ് ചുരത്തിന്റെ പണി നീളാന്‍ കാരണം. ഒരാഴ്ച കൊണ്ട് മുഴുവന്‍ പറയും പൊട്ടിച്ച്, ചുരം താല്‍ക്കാലികമായി ഗതാഗത യോഗ്യമാക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ.
അതിന് ശേഷമേ ഈ ഭാഗത്തെ റോഡ് പുനര്‍ നിര്‍മിക്കാനാവൂ. 4 മാസമെങ്കിലുമെടുത്തേ റോഡ് പഴയപടിയാക്കാനാവൂവെന്ന് സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post