തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിനായി ചിത്രം തെളിഞ്ഞപ്പോള്‍ അങ്കത്തിന് ഒരുങ്ങുകയാണ് എല്‍ഡിഎഫ്. പ്രചാരണത്തോടനുബന്ധിച്ച് ഇന്ന് നടത്തുന്ന കണ്വെന്ഷന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പുഴക്കര മൈതാനിയിലാണ് കണ്വെന്ഷന് നടക്കുന്നത്. മന്ത്രിമാരായ എംഎം മണി, എകെ ശശീന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന് തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ ശേഷം എല്‍ഡിഎഫ് ശനിയാഴ്ച മുതല്‍ വീടുകയറിയുള്ള പ്രചാരണം ആരംഭിക്കും. വിജയം സുനിശ്ചിതമെന്ന് എല്‍ഡിഎഫിലെ മുതിര്‍ന്ന നേതാക്കളും പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രാചരണം ശക്തമാക്കുവാന്‍ എല്‍ഡിഎഫ് നേരത്തെ ഇറങ്ങിയിരിക്കുന്നത്.
Discussion about this post