തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചിഹ്ന തര്‍ക്കത്തില്‍ റിട്ടേണിങ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.
തീരുമാനം എടുക്കുന്നതുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫീസര്‍ക്ക് സംശയമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാമെന്നും ടീക്കാറാം മീണ പറഞ്ഞു. നാമനിര്‍ദേശപത്രിക പരിശോധിച്ച ശേഷമാകും തീരുമാനമുണ്ടാകുക. അവകാശവാദം ഉന്നയിക്കാന്‍ അധികാരം പാര്‍ട്ടി ഭാരവാഹികള്‍ക്ക് മാത്രമായിരിക്കുമെന്നും മീണ മാധ്യമങ്ങളോട് പറഞ്ഞു.
പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് ടോം പുലിക്കുന്നേലിനെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് രണ്ടില ചിഹ്നം നല്‍കില്ലെന്ന് പിജെ ജോസഫ് നിലപാടെടുത്തത്. അതേസമയം, പാര്‍ട്ടി ചിഹ്നം ലഭിച്ചില്ലെങ്കില്‍ സ്വതന്ത്ര ചിഹ്നം ഉപയോഗിച്ച് മത്സരിക്കുമെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ജോസ് കെ മാണി പ്രതികരിച്ചിരുന്നു.
Discussion about this post