തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കുട്ടികള്‍ക്ക് നല്കിയ ഓണ സന്ദേശം മനസിലായില്ലെന്ന ആരോപണവുമായി രംഗത്തെത്തിയ യുവമോര്‍ച്ച നേതാവിനെ വലിച്ച് കീറി ഒട്ടിച്ച് സോഷ്യല്‍മീഡിയ. ‘വിദ്യാഭ്യാസ മന്ത്രിയുടെ ഓണസന്ദേശം ആണ്. കേള്‍ക്കുന്ന ഒരു കുട്ടിക്കും ഒന്നും മനസിലാകരുത് എന്ന് നിര്‍ബന്ധം ഉള്ള ആളാണ് വിദ്യാഭ്യാസ മന്ത്രി’ എന്നാണ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ കുറിച്ചത്. മന്ത്രിയുടെ സന്ദേശം കൂടി ഷെയര്‍ ചെയ്തായിരുന്നു വിമര്‍ശനം. ട്വിറ്ററിലൂടെയായിരുന്നു യുവമോര്‍ച്ച നേതാവിന്റെ ആരോപണം.
എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയയും രംഗത്തെത്തി. മലയാളം മാത്രമാണ് മന്ത്രി പറഞ്ഞതെന്നും, ശാഖയില്‍ പോവുന്നതിന് പകരം സൗജന്യ സാക്ഷരത ക്ലാസുകളില്‍ പോകാനുമാണ് സോഷ്യല്‍മീഡിയ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി തന്നെ രംഗത്തെത്തി. നേതാവിന്റെ പ്രതികരണത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സംഭവം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തതോടെ സന്ദേശം വൈറലായി കഴിഞ്ഞു.
ഓണത്തെ വരവേല്‍ക്കാനൊരുങ്ങുന്ന കൊച്ചുകൂട്ടുകാര്‍ക്കൊരു സന്ദേശം എന്ന കുറിപ്പോടെയാണ് ഓഗസ്റ്റ് 30ന് വിദ്യാഭ്യാസ മന്ത്രി സന്ദേശം പങ്കുവച്ചത്. അത്തം മുതല്‍ വൃത്താകൃതിയിലിടുന്ന പൂക്കളം തുടര്‍ന്ന് വലിയ വൃത്തങ്ങളായി വളരും. ഇത് ദ്വിമാനത്തില്‍ മനസ് വളരേണ്ടതിന്റെ പ്രതീകാത്മക രൂപഭാവമാണ്. ഒടുവില്‍ തിരുവോണ ദിവസം തൃക്കാക്കരയപ്പനിലൂടെ പൂക്കുന്നിലൂടെയും മനസ്സ് ദ്വിമാനത്തില്‍ നിന്ന് ത്രിമാനത്തിലേക്ക് വളരുന്നതായിട്ടാണ് സങ്കല്‍പ്പിക്കുന്നത്. ദ്വിമാനത്തില്‍ നിന്ന് ത്രിമാനത്തിലേക്കുള്ള മനസ്സിന്റെ വളര്‍ച്ചയുടെ പ്രതീകാത്മക രൂപം കൂടിയാണിത്. ഈ ദിശയിലുള്ള മനസ്സിന്റെ വളര്‍ച്ചയുടെ കൊടുമുടിയിലാണ് മാനുഷരെല്ലാം ഒന്നുപോലെ എന്ന മതനിരപേക്ഷ സംസ്കാരമുണ്ടാവുന്നതെന്നുമാണ് മന്ത്രി സന്ദേശത്തില്‍ പറയുന്നത്.
വിദ്യാഭ്യാസമന്ത്രിയുടെ ഓണസന്ദേശം ആണ്. കേൾക്കുന്ന ഒരു കുട്ടിക്കും ഒന്നും മനസ്സിലാകരുത് എന്ന് നിർബന്ധം ഉള്ള ആളാണ് വിദ്യാഭ്യാസ മന്ത്രി. pic.twitter.com/CwOpZgdbUz
— SANDEEP. G. VARIER (@sandeepvarier) September 2, 2019
Discussion about this post