കോട്ടയം: ജോസ് ടോം യുഡിഎഫ് സ്വതന്ത്രന് മാത്രമാണെന്ന കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജോസ് ടോം യുഡിഎഫ് സ്വതന്ത്രനല്ല, കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി തന്നെയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയല്ല പാലായിലേത്. കേരളാ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥി മാത്രമാണെന്ന് പിജെ ജോസഫ് പറഞ്ഞിരുന്നു. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ജോസ് ടോം എന്നതിനാല്‍ രണ്ടില ചിഹ്നം നല്‍കില്ലെന്നും പിജെ ജോസഫ് വ്യക്തമാക്കിയിരുന്നു. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ജോസ് ടോം, ആ നിലയ്ക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും ജോസഫ് വ്യക്തമാക്കി.
പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കിയ പിജെ ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ ക്ഷണിച്ചതുകൊണ്ട് താന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും പറഞ്ഞിരുന്നു.
Discussion about this post