പാലക്കാട്: വൃഷ്ടിപ്രദേശത്ത് കനത്ത മഴ ആയതിനാല്‍ നാളെ മനമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറക്കും. മഴമൂലം ഡാമിലേക്കുളള നീരൊഴുക്ക് തുടരുന്നതാണ് ഷട്ടര്‍ തുറക്കാന്‍ കാരണം.
അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അഞ്ച് സെന്റിമീറ്റര്‍ വീതം ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചിരിക്കുന്നത്.
മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 11 മണിയോടെയാകും തുറക്കുക. മുക്കൈ പുഴ, കല്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഡാം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.