തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിലെ കാര്‍ഷിക വായ്പാ മൊറട്ടോറിയം നീട്ടി. ഒരു വര്‍ഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കാന്‍ സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗത്തിലാണ് തീരുമാനമെടുത്ത്. സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ചാണ് മൊറട്ടോറിയം നീട്ടിയത്.
1038 വില്ലേജുകളിലുള്ളവര്‍ക്ക് മൊറട്ടോറിയത്തിന്റെ ആനുകൂല്യം കിട്ടും. കൃഷി ഉപജീവനമായവരുടെ മറ്റ് വായ്പകള്‍ക്കും ആനുകൂല്യം ലഭ്യമാകും.
കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ബാങ്കേഴ്സ് സമിതിയുടെ തീരുമാനം റിസര്‍വ് ബാങ്കിനെ അറിയിക്കും. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇത് നടപ്പാക്കാന്‍ സാധിക്കുള്ളു.
Discussion about this post